PM Modi on Vaccine: വാക്സീൻ തെറ്റിധാരണകൾ നേരിടാൻ സംസ്ഥാനങ്ങൾ മതനേതാക്കളുടെ സഹായം സ്വീകരിക്കണം: പ്രധാനമന്ത്രി

By Web Team  |  First Published Nov 3, 2021, 4:57 PM IST

വാക്‌സീനേഷൻ കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനും സുരക്ഷിതമായ വാക്‌സിനേഷൻ നടത്തുന്നതിനും 'എല്ലാ വീടുകളിലും വാക്സീൻ എല്ലാവർക്കും വാക്സീൻ' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഉയർത്തി. 


ദില്ലി: ജനങ്ങൾക്കിടയിൽ കൊവിഡ് 19 (COVID 19) വാക്സീനുമായി ബന്ധപ്പെട്ടുള്ള (vaccine ) തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനങ്ങൾ മത-സാമുദായിക നേതാക്കളുടെ ( religious leaders ) സഹായം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (pm narendra modi ). മതനേതാക്കളെല്ലാവരും വാക്സീന്‍ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. വാക്സീൻ എടുക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം. അതിനായി സംസ്ഥാനങ്ങൾ മതനേതാക്കളുടെ സഹായം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. 

''കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ വാക്സീന്‍ എടുക്കാനുള്ള താല്‍പര്യവും കുറയും. ഈ അലംഭാവം പാടില്ല. ആദ്യ ഡോസിന്‍റെ അതേ പ്രാധാന്യം രണ്ടാം ഡോസിനും നല്‍കണം. വാക്‌സീനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തെറ്റിദ്ധാരണയും ഇല്ലാതാക്കാൻ ബോധവൽക്കരണം മാത്രമാണ് ഏക പരിഹാരം. ഇതിനായി സംസ്ഥാനങ്ങൾ മതനേതാക്കളിൽ നിന്ന് സഹായം സ്വീകരിക്കണം''. 

Latest Videos

undefined

വാക്‌സീനേഷൻ പ്രചാരണ പരിപാടികളിൽ  മതനേതാക്കൾ വളരെ ആവേശഭരിതരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച  അനുസ്മരിച്ച അദ്ദേഹം വാക്സിനുകളെക്കുറിച്ചുള്ള മതനേതാക്കളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണമെന്നും അഭ്യർത്ഥിച്ചു.

വാക്സീനേഷന്‍ കുറവുള്ള ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിൽ വാക്സീനേഷൻ വേഗത്തിലാക്കാൻ മുഖ്യമന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും പ്രധാനമന്ത്രി വിളിച്ചു ചേർത്ത  അവലോകനയോഗത്തിൽ അറിയിച്ചു. 

വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനും സുരക്ഷിതമായ വാക്‌സിനേഷൻ നടത്തുന്നതിനും 'എല്ലാ വീടുകളിലും വാക്സീൻ എല്ലാവർക്കും വാക്സീൻ' എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി ഉയർത്തി. നൂറ് കോടി വാക്സീനേഷൻ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിട്ടും പതിനൊന്ന് സംസ്ഥാനങ്ങളിലെ 40 ലേറെ ജില്ലകളിൽ വാക്സീൻ വിതരണ മന്ദഗതിയിൽ തന്നെ തുടരുന്നസാഹചര്യത്തിലാണ് വീടുകൾ തോറും വാക്സീൻ എന്ന പുതിയ കർമ്മപദ്ധതി മോദി പ്രഖ്യാപിക്കുന്നത്. 

COP26: മനുഷ്യ രാശിയുടെ ഭാവി സൗരോർജ്ജത്തിൽ, ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് പ്രധാനമന്ത്രി

ആദ്യ ഡോസിന്റെ 50 ശതമാനത്തിൽ താഴെ കവറേജും രണ്ടാം ഡോസിന്റെ കൊവിഡ് വാക്‌സിൻ കുറഞ്ഞ കവറേജും ഉള്ള ജില്ലകളെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തി.  ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി സംവദിച്ചു. 

Covid Vaccination | 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ; അമേരിക്ക അന്തിമ അനുമതി നല്‍കി

click me!