ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യക്ക് നന്ദി, കുട്ടികളുടെ മരണം വേദനാജനകം, യുദ്ധത്തിനെതിരെ മോദി

By Web Team  |  First Published Jul 9, 2024, 4:35 PM IST

'യുദ്ധത്തിൻറെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു'


മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിൻറെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡൻറ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!