രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി, 'കേരള മുഖ്യമന്ത്രിയെ ജയിലിലടക്കാൻ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പ്'

By Web Team  |  First Published Apr 17, 2024, 3:53 PM IST

കേരളത്തിൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നവർ, പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്


അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ഇരട്ടത്താപ്പാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദില്ലിയിലടക്കം കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി ചൂണ്ടികാട്ടി. രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ത്രിപുരയിലെ ബി ജെ പി റാലിയിലായിരുന്നു മോദിയുടെ വിമർശനം.

400 ഇല്ല, എൻഡിഎ 393 സീറ്റിൽ വരെ, ബിജെപി മാത്രം 343; മോദി 3.0 യെന്ന അഭിപ്രായ സർവെ ഫലം പുറത്തുവിട്ട് ഇന്ത്യ ടിവി

Latest Videos

കേരളത്തിൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നവർ, പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്. ഇതേ കോൺ​ഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയും.  കോൺ​ഗ്രസ് അഴിമതിക്കാരെ രക്ഷിക്കാനാണ് ഇതെല്ലാം പറയുന്നതെന്നും മോദി വിമർശിച്ചു. അഴിമതിക്കാരായ ആരെയും വെറുതെ വിടില്ലെന്നും ത്രിപുരയിലെ റാലിയിൽ മോദി പറഞ്ഞു. കോൺ​ഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാറുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!