കൊവിഡ് കുത്തനെ കൂടുന്നു: പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം

By Web Team  |  First Published Apr 4, 2021, 5:08 PM IST

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഉന്നതതല യോഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുമ്പോള്‍ തന്നെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിലാണ് സെപ്തംബര്‍ മധ്യത്തിന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest Videos

undefined

കഴിഞ്ഞ ദിവസം 93,249 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ മാത്രം ഈ കേസുകളുടെ 81.42 ശതമാനം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ദില്ലി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു. 

ഈ സംസ്ഥാനങ്ങളോട് ശക്തമായ നടപടി എടുക്കാന്‍ കേന്ദ്രം ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

പ്രദേശിക ലോക്ക്ഡൌണുകള്‍, കണ്ടെയ്മെന്‍ സോണുകള്‍ പോലുള്ള കര്‍ശ്ശന നടപടികള്‍ വേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്‍റെ കൊവിഡ് സംബന്ധിച്ച ടാസ്ക് ഫോര്‍സ് തലവന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

click me!