പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് വസതിയിൽ ഗണേശ പൂജ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. മലയാളിയെ സാമൂഹ്യപ്രവർത്തകൻ സാബു സ്റ്റീഫന്‍റേതാണ് പരാതി.
ദില്ലി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി മലയാളി. പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വസതിയിൽ എത്തി ഗണേശ പൂജ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. മലയാളിയെ സാമൂഹ്യപ്രവർത്തകൻ സാബു സ്റ്റീഫനാണ് രാഷ്ട്രപതിക്ക് പരാതി നൽകിയത്. ഭരണഘടന തത്വങ്ങൾക്കെതിരാണ് ഇരുവരുടെയും നടപടി എന്നാണ് ആക്ഷേപം. ഇരുവരും അവരുടെ സ്ഥാനങ്ങൾ നിന്ന് പിന്മാറണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ഗണപതി പൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കെതിരെ വന്‍ വിമർശനം ഉയർന്നിരുന്നു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. പൂജ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമര്‍ശിച്ചിരുന്നു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം