നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ വിശദീകരണവുമായി തേജസ്വി യാദവ്

By Web Team  |  First Published Jun 5, 2024, 7:45 PM IST

ദില്ലിയിൽ ചേരുന്ന എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വിയാകട്ടെ ഇന്ത്യ മുന്നണിയുടെ ദില്ലി യോഗത്തിനായും.


ദില്ലി: രാജ്യ തലസ്ഥാനത്തേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണെ് എന്നാണ് തേജസ്വിയുടെ പ്രതികരണം. മുൻപിലും പിന്നിലുമായാണ് ഇരുന്നത്. വ്യാഖ്യാനങ്ങൾ വേണ്ടെന്നും തേജസ്വി വ്യക്തമാക്കി. ദില്ലിയിൽ ചേരുന്ന എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വിയാകട്ടെ ഇന്ത്യ മുന്നണിയുടെ ദില്ലി യോഗത്തിനായും.

ഇരുവരും ഒരേ വിമാനത്തിലാണ് യാത്ര ചെയ്തത്. ആദ്യം മുന്നിലും പിന്നിലുമായുള്ള സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ പിന്നീട് നിതീഷും തേജസ്വിയും അടുത്തടുത്ത സീറ്റുകളിലിരിക്കുന്നതിന്‍റെ ചിത്രം പുറത്ത് വരികയായിരുന്നു. ഇരുവരും ചര്‍ച്ച നടത്തിയെന്നും പിന്നാലെ റിപ്പോര്‍ട്ടുകൾ വന്നു. ഈ രണ്ട് ചിത്രങ്ങളും പുറത്തുവന്നതോടെ എന്താകും ഇവർ ചർച്ച നടത്തിയതെന്ന ആകാംക്ഷ ഉയർന്നു. ദില്ലിയിൽ വിമാനമിറങ്ങിയ ശേഷമുള്ള തേജസ്വി യാദവിന്‍റെ പ്രതികരണവും ആകാംക്ഷ കൂട്ടുന്നതായിരുന്നു.

Latest Videos

undefined

അൽപം ക്ഷമിക്കൂ, എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു തേജസ്വി പറഞ്ഞത്. നിതീഷ് കുമാറിനെ വിമാനത്തിൽ കണ്ടെന്നും അഭിവാദ്യം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗം മോദിയെ നേതാവ് ആയി തെരഞ്ഞെടുത്തിരുന്നു. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു.

നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

'സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുന്നു, സ്വയം പ്രഖ്യാപിത ചാണക്യൻ'; അമിത് ഷായെ പരിഹസിച്ച് ജയറാം രമേശ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!