കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10000 രൂപ നല്‍കുന്നു എന്നുമൊക്കെ വീഡിയോയിലുണ്ട്
ദില്ലി: 'ടോട്ടല്‍ ജോബ്' എന്ന യൂട്യൂബ് ചാനലിലെ ഒന്നിലേറെ വീഡിയോകള്‍ വഴിയുള്ള വ്യാജ പ്രചാരണത്തിന്‍റെ ചുരുളഴിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം. പ്രചാരണങ്ങളും അവയുടെ വസ്‌തുതയും അറിയാം.
പ്രചാരണം 1
undefined
'വണ്‍ ഫാമിലി വണ്‍ ജോബ് പദ്ധതി പ്രകാരം എല്ലാ കുടുംബത്തിലെയും ഒരാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കുന്നു'. ടോട്ടല്‍ ജോബ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വാദത്തോടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വസ്‌തുത
ഇങ്ങനെയൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല.
⚠️Fake YouTube Video Alert
एक चैनल “Total Job” के वीडियो थंबनेल में दावा किया जा रहा है कि केन्द्र सरकार 'एक परिवार एक नौकरी योजना' के तहत परिवार के एक सदस्य को सरकारी नौकरी प्रदान कर रही है।
▶️यह दावा है।
✅ कृपया ऐसे फर्जी कंटेन्ट साझा न करें। pic.twitter.com/HuV7rT4f1J
പ്രചാരണം 2
'പരീക്ഷകളില്ലാതെ റൂറല്‍ ടീച്ചര്‍ റിക്രൂട്ട്‌മെന്‍റ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അധ്യാപക ജോലി നല്‍കുന്നു' എന്നതായിരുന്നു രണ്ടാമത്തെ പ്രചാരണം. ടോട്ടല്‍ ജോബ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോയും പ്രത്യക്ഷപ്പെട്ടത്.
വസ്‌തുത
ഇത്തരമൊരു പ്രചാരണം വ്യാജമാണ്.
"Total Job(MYWORDS-pw4dk)" नामक यूट्यूब चैनल के एक वीडियो थंबनेल में दावा किया जा रहा है कि केंद्र सरकार द्वारा ग्रामीण टीचर भर्ती 2024 के तहत बिना परीक्षा सीधे भर्ती की जा रही है।
✅ यह दावा पूरी तरह से फर्जी है।
✅ इस तरह के फर्जी कंटेंट फॉरवर्ड न करें। pic.twitter.com/ueOrxAtUAP
പ്രചാരണം 3
ടോട്ടല്‍ ജോബ് യൂട്യൂബ് ചാനലിലൂടെയുള്ള മറ്റൊരു പ്രചാരണം ഇങ്ങനെ...'ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് പലിശയും ഈടുമില്ലാതെ കേന്ദ്രം അഞ്ച് ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്നു'.
വസ്‌തുത
ലോണിനെ കുറിച്ചുള്ള ഈ പ്രചാരണവും വ്യാജം.
चैनल “Total Job” के वीडियो थंबनेल में दावा किया जा रहा है कि केन्द्र सरकार बिना ब्याज, बिना किसी गारंटी के आधार कार्ड से 5 लाख रुपए तक लोन दे रही है।
▶️यह दावा है।
▶️केंद्र सरकार से सम्बन्धित तथ्यों की जानकारी के लिए को फॉलो करें। pic.twitter.com/1huDk9v9Qj
പ്രചാരണം 4
'പിഎം ജന്‍ ധന്‍ ഹോളി സ്‌കീം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10000 രൂപ നല്‍കുന്നു, ഇന്ത്യയൊട്ടാകെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം' എന്നും പ്രചാരണത്തില്‍ പറയുന്നു.
വസ്‌തുത
മുമ്പുള്ളവ പോലെതന്നെ, ഇതും വ്യാജ പ്രചാരണം എന്നുറപ്പിക്കാം. ഇത്തരമൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാരിനില്ല. ഇത്തരത്തില്‍ മറ്റ് നിരവധി വീഡിയോകളുടെ വസ്‌തുതയും പിഐബി ഫാക്ട് ചെക്ക് വിഭാഗം പുറത്തുവിട്ടിട്ടുണ്ട്.
एक चैनल “Total Job” के वीडियो थंबनेल में दावा किया जा रहा है कि केन्द्र सरकार के द्वारा PM जनधन होली योजना 2024 के तहत पूरे भारत में सभी लोगो को ₹10000/-रू सीधे बैंक खाते मे दिए जायेगे
▶️यह दावा फर्जी है
✅कृपया सतर्क रहें। ऐसे फर्जी कंटेन्ट साझा न करें pic.twitter.com/Ae0k1XTw8O
Read more: കേരള മോഡല്‍; 'ഫാക്ട് ചെക്കിംഗ്' 5, 7 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം