ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന് ഹർജി; സുപ്രീം കോടതി അടുത്ത മാസം വാദം കേൾക്കും

By Web Team  |  First Published Dec 20, 2024, 7:03 PM IST

ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. 


ദില്ലി: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. ഹരിയാന മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കരൺ സിം​ഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ഹര്‍ജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം തളളിക്കൊണ്ടാണ്  നേരത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ മാറ്റി പകരം പേപ്പർ ബാലറ്റ് തന്നെ ഉപയോ​ഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.

Latest Videos

click me!