എയർ ഇന്ത്യ ജീവനക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ; വിമാനത്തിൽ വെച്ച് യാത്രക്കാരൻ രഹസ്യമായി സ്വർണ മിശ്രിതം കൈമാറി

By Web Team  |  First Published Dec 17, 2024, 4:07 PM IST

ഒന്നേ മുക്കാൽ കിലോയോളം സ്വർണം പരിശോധനയിൽ തന്നെ പിടിച്ചെടുത്തു. ജീവനക്കാരന്റെ അടിവസ്ത്രത്തിനുള്ളിലായിരുന്നു പരിശോധനാ സമയത്ത് സ്വർണം.


ചെന്നൈ: സ്വർണക്കടത്തിന് സഹായം നൽകിയ കുറ്റത്തിന് എയർ ഇന്ത്യ ജീവനക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. 24 ക്യാരറ്റിന്റെ 1.7 കിലോഗ്രാം സ്വർണം കടത്താനാണ് വിമാനത്തിൽ വന്ന ഒരു യാത്രക്കാരനെ ഇയാൾ സഹായിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും അവിടെ വെച്ചു തന്നെ പിടിയിലാവുകയും ചെയ്തു. 

ഞായറാഴ്ച ദുബൈയിൽ നിന്ന് ചെന്നൈയിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരനെയും വിമാനത്തിൽ വന്ന ഒരു യാത്രക്കാരനെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രത്യേകം നിരീക്ഷിക്കുകയും പിന്നീട് പിടികൂടുകയുമായിരുന്നു. വിമാനത്തിൽ വെച്ച് ജീവനക്കാരന് സ്വർണം കൈമാറിയ വിവരം ചോദ്യം ചെയ്യലിൽ യാത്രക്കാരൻ സമ്മതിച്ചുവെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Latest Videos

undefined

വിമാനത്താവളത്തിൽ വെച്ചു നടത്തിയ വിശദമായ പരിശോധനയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു. ജീവനക്കാരന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയ ശേഷം രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!