ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്താനുള്ള ഓട്ടത്തിന് കൂലിയായി കൊടുത്ത 50 കീറിയതാണെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ ഡ്രൈവറുമായി തർക്കം തുടങ്ങിയത്.
താനെ: കീറിയ 50 രൂപ നോട്ടിനെച്ചൊല്ലി ഓട്ടോ ഡ്രൈവറുമായുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലാണ് സംഭവം. അൻഷുമാൻ ഷാഹി എന്നയാളാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചതായിരുന്നു അദ്ദേഹം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ രാജ ബോയറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷയിൽ കയറി വീടിന് അടുത്ത് ഇറങ്ങിയ ശേഷം ഓട്ടോക്കൂലിയായി 50 രൂപ കൊടുത്തു. എന്നാൽ ഈ നോട്ട് കീറിയതാണെന്ന് പറഞ്ഞു. ഓട്ടോ ഡ്രൈവർ സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങി. ഓട്ടോ ഡ്രൈവർ അൻഷുമാനെ മർദിച്ചുവെന്നാണ് ആരോപണം. ഇതിനിടെ ഇയാൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം