നിയമത്തിന് അതീതമോ? ട്വിറ്റർ പ്രതിനിധികളെ വിമർശിച്ച് ഐ ടി പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി

By Web Team  |  First Published Jun 18, 2021, 9:52 PM IST

ഇന്ത്യൻ നിയമത്തെ ട്വിറ്റർ ബഹുമാനിക്കുന്നതായി സമിതിക്ക് മുന്നിൽ ഹാജരായ പ്രതിനിധികൾ പറഞ്ഞു. 


ദില്ലി: ട്വിറ്റർ പ്രതിനിധികളെ വിമർശിച്ച് ഐ ടി പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി. ട്വിറ്റർ നിയമത്തിന് അതീതമാണോയെന്ന് സമിതിയിൽ വിമർശനമുയർന്നു. ഇന്ത്യയിൽ നിയമമാണ് അവസാനവാക്ക്. ചട്ടം നടപ്പാക്കാത്ത ട്വിറ്ററിന് എന്തുകൊണ്ട് പിഴയീടാക്കുന്നില്ലെന്നും വിമർശനമുണ്ടായി.

അതേസമയം ഇന്ത്യൻ നിയമത്തെ ട്വിറ്റർ ബഹുമാനിക്കുന്നതായി സമിതിക്ക് മുന്നിൽ ഹാജരായ പ്രതിനിധികൾ പറഞ്ഞു. തങ്ങളുടെ പോളിസി ട്വിറ്ററിന് പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയിലെ ട്വിറ്റർ പബ്ലിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാനും നിയമ കൗൺസിലായ അതുഷി കപൂറും പറഞ്ഞു. ഫേസ്ബുക്ക് യൂട്യൂബ് ഗൂഗിൾ തുടങ്ങിയ  സാമൂഹിക മാധ്യമ കമ്പനികളെ വിളിച്ചു വരുത്താനും പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Latest Videos

click me!