പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

By Web Team  |  First Published May 16, 2024, 3:10 PM IST

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ റിഷഭ് ജസുജ എന്ന യുവാവ് അയൽക്കാരനായ മനോജ് ഭരദ്വാജിൻ്റെ വീടിന് പുറത്ത് ‍കാർ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാർക്കിംഗിനെച്ചൊല്ലി റിഷഭുമായി നേരത്തെ തന്നെ മനോജ് വഴക്കിടാറുണ്ടായിരുന്നു. 


ദില്ലി: പാർക്കിംഗ് തർക്കത്തിൻ്റെ പേരിൽ 28 കാരനായ യുവാവിനെ അയൽവാസി കാറിടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ഗുരുഗ്രാമിൽ ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റു. അതേസമയം, കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ റിഷഭ് ജസുജ എന്ന യുവാവ് അയൽക്കാരനായ മനോജ് ഭരദ്വാജിൻ്റെ വീടിന് പുറത്ത് ‍കാർ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാർക്കിംഗിനെച്ചൊല്ലി റിഷഭുമായി നേരത്തെ തന്നെ മനോജ് വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം ബഹളം കേട്ട് വിഷയം അന്വേഷിക്കാൻ റിഷഭ് ജസുജയുടെ സഹോദരങ്ങളും വീട്ടിൽ നിന്ന് ഇറങ്ങി വന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മനോജ് തൻ്റെ കാറുകൊണ്ട് ഇവരെ ഇടിക്കുന്നതിന് മുമ്പ് ഋഷഭിനെയും സഹോദരനേയും മർദിക്കുകയും ചെയ്തു. മർദനത്തിന് ശേഷം യുവാവിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഋഷഭ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ സഹോദരൻ രഞ്ജക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Latest Videos

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു. 

ടൊവിനോയെ പിന്നിലാക്കി ഫഫദ്, മലയാള താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?, ഇതാ പുതിയ പട്ടിക

https://www.youtube.com/watch?v=Ko18SgceYX8

click me!