ഇന്ന് സമാധാനവും അഭിവൃദ്ധിയും അകന്ന് പോകുന്ന ലോകത്താണ് ജീവിക്കുന്നത്. രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നു. കൂട്ടായ ഉത്തരവാദിത്വമില്ല. ഇത് എങ്ങിനെ സംഭവിച്ചുവെന്ന് യുഎൻ പരിശോധിക്കണം.
ദില്ലി: യുഎൻ പൊതുസഭയിൽ പാകിസ്താനെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. പ്രവർത്തന ക്ഷമമല്ലാത്ത രാജ്യമാണ് പാക്കിസ്ഥാനെന്നും ഭീകരവാദവും മൗലികവാദവുമാണ് പ്രധാന ഉത്പന്നങ്ങളെന്നും മന്ത്രി പറഞ്ഞു.
ഇന്ന് സമാധാനവും അഭിവൃദ്ധിയും അകന്ന് പോകുന്ന ലോകത്താണ് ജീവിക്കുന്നത്. രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നു. കൂട്ടായ ഉത്തരവാദിത്വമില്ല. ഇത് എങ്ങിനെ സംഭവിച്ചുവെന്ന് യുഎൻ പരിശോധിക്കണം. സമൂഹത്തിൽ സുസ്ഥിര വികസനം മാതൃകാപരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. മുദ്രലോൺ, പ്രാഥമിക ആരോഗ്യം, ഡിജിറ്റൽ വിപ്ലവം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് മികച്ചപുരോഗതിയുണ്ടായി. ഇത് ലോകത്തിന് വിനിയോഗിക്കാവുന്ന മാതൃകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8