പച്ചക്കറി വിഭവത്തില്‍ ഉപയോഗിച്ച പനീറില്‍നിന്നായിരിക്കം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്
ഭോപാല്‍:മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 100ലധികം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭപ്പെട്ടതിനെതുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചതിനുശേഷമാണ് സംഭവം. പച്ചക്കറി വിഭവത്തില്‍ ഉപയോഗിച്ച പനീറില്‍നിന്നായിരിക്കം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കായിക വിദ്യാഭ്യാസ മേഖലയില്‍ പ്രശസ്തമായ സ്ഥാപനമാണ് ലക്ഷ്മിഭായി ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷണ സാമ്പിള്‍ പരിശോധനക്ക് അയച്ചതായും രജിസ്ട്രാര്‍ അമിത് യാദവ് പറഞ്ഞു.
undefined
സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ചവർക്ക് ചർദ്ദി, ബോധംകെട്ട് വീണു, നൂറോളം കുട്ടികൾ ആശുപത്രിയിൽ, പരിശോധനയിൽ ചത്ത പാമ്പ്
ഭോപ്പാൽ: സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി കഴിച്ച നൂറോളം കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികളാണ് ഉച്ചക്കഞ്ഞി കഴിച്ച് ആശുപത്രിയിലായത്. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദിച്ചി തുടങ്ങിയിരുന്നു. ചില കുട്ടികൾ ഛർദ്ദിച്ച് തളർന്ന് ബോധംകെട്ട് വീഴുകയും ചെയ്തു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
ഇതിന് പിന്നാലെ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷ്യ വിഷബാധയുടെ കാരണം വ്യക്തമായത്. കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്ഥലത്തെ ഒരു സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ആശുപത്രിയിലെത്തിച്ചതോടെ കുട്ടികളിൽ പലരുടെയും നില ഭേദമായി. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്.