തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ്; രോ​ഗബാധിതരായ എംഎൽഎമാർ 17 ആയി

By Web Team  |  First Published Jul 22, 2020, 11:39 AM IST

രാജാപാളയം എംഎൽഎ തങ്കപാണ്ഡ്യനാണ് കൊവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ മന്ത്രിമാർ ഉൾപ്പടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 17 ആയി.


ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജാപാളയം എംഎൽഎ തങ്കപാണ്ഡ്യനാണ് കൊവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ മന്ത്രിമാർ ഉൾപ്പടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 17 ആയി.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് 175678 പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ കൊവിഡ് മരണം 2551 ആയതായാണ് ഇന്നലത്തെ റിപ്പോർട്ട്. ചെന്നൈയിൽ മാത്രം രോഗ ബാധിതർ 87000 കടന്നു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 3 പേർക്ക് കൂടി ഇന്നലെ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Videos

Read Also: പന്ത്രണ്ട് ലക്ഷത്തോടടുത്ത് രാജ്യത്തെ കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 648 മരണം കൂടി...

 

click me!