
ഗുരുഗ്രാം: വീട്ടിൽ സൂക്ഷിച്ച പെയിന്‍റ് ഓയിൽ കുടിച്ച് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിലെ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ ബറേലിയിലെ സംസപൂർ ഗ്രാമത്തിൽ താമസിക്കുന്ന ധമേന്ദർ കുമാറിന്‍റെ മകൾ ദീക്ഷയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കൂളറിന് പെയിന്‍റടിക്കുന്നതിനിടെയാണ് കുട്ടി പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചത്. സംഭവത്തിന് പിന്നാലെ ആരോഗ്യനില വഷളായ പെൺകുട്ടി ഇന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ വീട്ടിൽ കൂളറിൽ പെയിന്റ് ചെയ്യുന്നതിനിടെ മകൾ ദീക്ഷ തന്റെ അടുത്തേക്ക് വന്നു. ഒരു കുപ്പിയിൽ പെയിന്‍റ് ഓയിൽ ഉണ്ടായിരുന്നു. കുട്ടി അതെടുത്ത് കുടിച്ചത് കണ്ടില്ല. മകൾ ശാരീരിക അസ്വസ്ഥത കാട്ടിയതോടെ നോക്കിയപ്പോഴാണ് പെയിന്‍റ് ഓയിൽ കുടിച്ചകായി കണ്ടതെന്ന് കുമാർ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നൽകി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് ധമേന്ദർ കുമാർ. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയാണ്. രണ്ട് പെൺമക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് ദമേന്ദറിന്.ഇവരിൽ ഇളയ കുട്ടിയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam