ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഭാര്യയിൽ നിന്നും വിവാഹമോചനമില്ല; ആവശ്യം തള്ളി കോടതി

By Web Team  |  First Published Dec 12, 2023, 12:23 PM IST

തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.


ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഭാര്യയില്‍ നിന്നും വിവാഹമോചനമില്ല. തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.

പായൽ അബ്ദുള്ളയുടെ ക്രൂരതയായി ഒമർ അബ്ദുള്ള നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന് കുടുംബ കോടതിയുടെ ഉത്തരവ് ദില്ലി ഹൈക്കോടതി  അംഗീകരിച്ചു. അബ്ദുള്ളയുടെ വിവാഹമോചന ഹർജി നേരത്തെ കുടുംബകോടതി തള്ളിയിരുന്നു. ഈ ഉത്തരവിൽ അപാകതയില്ലെന്ന്  ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Latest Videos

click me!