Odisha: ഒഡീഷയില്‍ ഒറ്റക്ക് മുന്നേറി ബിജെപി, നാടകീയ നീക്കങ്ങളുമായി ഭരണം നിലനിര്‍ത്താന്‍ നവീൻ പട്നായിക്

By Web Team  |  First Published Jun 4, 2024, 12:57 PM IST

ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കൂടി മതിയെങ്കിലും കോണ്‍ഗ്രസിന്‍റെ 13 സീറ്റുകളും സിപിഎമ്മിന്‍റെ ഒരു സീറ്റും സ്വതന്ത്രരുടെ രണ്ട് സീറ്റുകളും ചേര്‍ത്താല്‍ ബിജെഡിക്ക് 75 സീറ്റുകളിലെത്താനാവും.


ഭുബനേശ്വര്‍: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ശരിവെച്ച് വലിയ മുന്നേറ്റവുമായി ബിജെപി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിജെഡി 59സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.

ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കൂടി മതിയെങ്കിലും കോണ്‍ഗ്രസിന്‍റെ 13 സീറ്റുകളും സിപിഎമ്മിന്‍റെ ഒരു സീറ്റും സ്വതന്ത്രരുടെ രണ്ട് സീറ്റുകളും ചേര്‍ത്താല്‍ ബിജെഡിക്ക് 75 സീറ്റുകളിലെത്താനാവും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായാല്‍ സംസ്ഥാനത്ത് ബിജെഡിക്ക് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്യാന്‍ സാധ്യതതയുണ്ട്. സിപിഎമ്മിന്‍റെയും സ്വതന്ത്രരുടെയും പിന്തുണയോടെ നവീന്‍ പട്നായിക്ക് ഇത്തവണയും ഭരണം നിലനിര്‍ത്തുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

Latest Videos

undefined

ഉത്തർപ്രദേശിൽ വൻ തിരിച്ചുവരവുമായി എസ്‌പി-കോൺഗ്രസ് സഖ്യം, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പിന്നിൽ

2000 മാര്‍ച്ചില്‍ ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീന്‍ പട്നായിക് തുടര്‍ച്ചയായി 24 വര്‍ഷം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പദവി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ നേതാവ് കൂടിയാണ് നവീന്‍ പട്നായിക്. ഡൂണ്‍ സ്കൂളില്‍ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്ന നവീന്‍ പട്നായിക്ക് 1997ല്‍ പിതാവ് ബിജു പട്നായിക്കിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. മുഖ്യമന്ത്രി നവീന്‍ പട്നായിക് കാന്തബന്‍ജി,ഹിന്‍ജിലി എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ചത്.

കുടുംബ മണ്ഡലത്തിൽ കാലിടറി, ലൈംഗിക പീഡന കേസ് തിരിച്ചടിയായി, പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്

ഇതില്‍ കാന്തബന്‍ജിയില്‍ നവീന്‍ പട്നായിക്ക് ബിജെപി സ്ഥാനാര്‍ത്ഥി ലക്ഷമണ്‍ ബാഗിന് 63 വോട്ടുകള്‍ക്ക് പിന്നിലാണ്. ഹിൻജിലി മണ്ഡലത്തില്‍ ബിജെപിയുടെ ശിശിര്‍ കുമാര്‍ മിശ്രയെക്കാള്‍ 2513 വോട്ടിന്‍റെ ലീഡ് മാത്രമാണ് നവീന്‍ പട്നായിക്കിന് ഇപ്പോഴുള്ളത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളാണ് ബിജെഡി നേടിയത്. ഇത്തവണ നവീന്‍ പട്നായിക്കിന്‍റെ അനാരോഗ്യവും സംസ്ഥാനം ഭരിക്കുന്നത് വി കെ പാണ്ഡ്യനാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളും തിരിച്ചടിയായിരുന്നു.  തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദളുമായി സഖ്യത്തിന് ബിജെപി തയാറായിരുന്നെങ്കിലും സംസ്ഥാന നേതാക്കളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റക്ക് മത്സരിക്കാന്‍ പാര്‍ട്ടി തയാറാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!