കൊവിഡ് കണ്ടെത്തി, പിന്നാലെ ആത്മഹത്യാ ശ്രമം, മലയാളി നഴ്സ് അതീവ ഗുരുതരാവസ്ഥയിൽ

By Web Team  |  First Published May 29, 2020, 12:36 PM IST

ഗുരുഗ്രാം മേദാന്ത മെഡിസിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊവിഡ് ബാധിച്ചു എന്ന കാരണം കൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല, ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടുമില്ല.


ദില്ലി: കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ദില്ലി അതിർത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നഴ്സിനെ ഇന്നലെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു. 

വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇവരെ അവസാനനിമിഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോൾത്തന്നെ ഇവരുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. 

Latest Videos

undefined

ഇന്നലെയാണ് ഈ നഴ്സിന് കൊവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. ഇതിന് പിന്നാലെയായിരുന്നു മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേർന്നത്. മേദാന്ത ആശുപത്രി അധികൃതർ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. 

click me!