രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് സൂചന.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മാഹാരാഷ്ട്രയില്‍ 12,822 പേരും ആന്ധ്രയില്‍ 10,080 പേരും ഇന്നലെ രോഗബാധിതരായി.
കർണാടകത്തിൽ ഇന്നലെ, മരണം മൂവായിരം കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 7178 ആയി ഉയർന്നു. തമിഴ്നാട്ടില്‍ 5833 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 4800 പേരാണ് ഇന്നലെ രോഗം ബാധിച്ചവര്‍. ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന് 1400 ലെത്തി. ആറു ലക്ഷത്തിലേറെ സാംപിളുകളാണ് ഒരു ദിവസം പരിശോധിക്കുന്നത്. 14. 2 ലക്ഷം പേര്‍ രാജ്യത്ത് രോഗമുക്തരായപ്പോള്‍ രോഗ മുക്തി നിരക്ക് 68.32 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.