രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്കെത്തുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെന്നാണ് സൂചന.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്കെത്തുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെന്നാണ് സൂചന. മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
രാജ്യത്തേറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 14,361 പേരാണ് രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്ന ആന്ധ്രയില്‍, ഇന്നലെ 10,526 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകത്തിൽ 8,960 പേർക്കും തമിഴ്നാട്ടിൽ 5,996 പേർക്കും ഉത്തര്‍പ്രദേശിൽ 5,447 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
undefined
രാജ്യത്ത് തുടർച്ചയായി രണ്ട് ദിവസങ്ങളിലായി 75,000-ലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 77,266 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെവരെ 33,87,500 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1057 മരണവും ഇന്നലെ സ്ഥിരീകരച്ചിരുന്നു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 61,529 ആയി ഉയരുകുയും ചെയ്തിരുന്നു.
രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി രോഗമുക്തി നേടിയതായും കഴിഞ്ഞ ദിവസത്തെ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നുണ്ട്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.