'മകന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ പണമുണ്ടാക്കിയിട്ടില്ല'; ആരോപണം നിഷേധിച്ച് അഭിനവിന്റെ അച്ഛൻ

By Web Team  |  First Published Dec 24, 2024, 7:27 PM IST

അഭിനവിൻ്റെ ചാനലുകൾ ഭാവിയിൽ ധനസമ്പാദനം നടത്താം. സേവനാധിഷ്ഠിത ലക്ഷ്യങ്ങൾക്കായി മാത്രമായിരിക്കും പണം സമ്പാദിക്കുക. പശുക്കളെയോ സന്യാസിമാരെയോ സേവിക്കാൻ മാത്രമായിരിക്കും സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന പണം ചെലവാക്കുകയെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോ​ഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ദില്ലി: മകന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉപയോ​ഗിച്ച് പണം സമ്പാദിച്ചിട്ടില്ലെന്ന് പത്ത് വയസുകാരനായ ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ പിതാവ് തരുൺ രാജ് അറോറ. മകൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്ന് പണം നേടിയെന്ന ആരോപണം അദ്ദേഹം  നിഷേധിച്ചു. ധനസമ്പാദനത്തിന് അർഹതയുണ്ടായിട്ടും തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളൊന്നും മോണിറ്റൈസ് ചെയ്തിട്ടില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1 മില്യൺ ഫോളോവേഴ്‌സ് ഉള്ള തൻ്റെ മകൻ പണം സമ്പാദിക്കാൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് അറോറ വിശദീകരിച്ചു.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ സോഷ്യൽ മീഡിയയിലെ വ്യക്തികൾക്ക് പണം സമ്പാദിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമുകളാണ്. അഭിനവിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ ഒരു ചാനലും മോണിറ്റൈസ് ചെയ്തിട്ടില്ല.  ചാനലുകൾക്ക് ധനസമ്പാദനത്തിന് അർഹതയുണ്ടായിട്ടും ഉപയോ​ഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൃന്ദാവനിലെ ഹോട്ടലുകൾക്ക് പ്രമോഷൻ നൽകിയതിന് പണം സ്വീകരിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പ്രമോഷനുകളിലൂടെയോ പരിപാടികളിലൂടെയോ പണം നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

വൃന്ദാവനിലെ ഏതെങ്കിലും ഹോട്ടൽ പ്രമോഷന് വേണ്ടി ഞങ്ങൾ പണം വാങ്ങിയെന്ന് ആരോപിച്ചാൽ അത് തെറ്റാണ്. ഒരു ഹോട്ടൽ അഭിനവിനെ ക്ഷണിക്കുകയും വൃന്ദാവനത്തിൻ്റെ വിനോദസഞ്ചാരത്തിന് ഹോട്ടൽ മികച്ച സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് ബോധ്യപ്പെട്ടാൽ പണമൊന്നും വാങ്ങാതെ പ്രമോഷൻ ചെയ്യാമെന്ന് പറഞ്ഞു. ഏതെങ്കിലും ഹോട്ടലിൽ നിന്നോ ബ്രാൻഡിൽ നിന്നോ പണമൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേ​ഹം പറഞ്ഞു. അഭിനവിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലാഭമുണ്ടാക്കാനുള്ള ഉദ്ദേശ്യമോ അജണ്ടയോ തങ്ങൾക്ക് ഇല്ലെന്നും അറോറ വ്യക്തമാക്കി.

അഭിനവിൻ്റെ ചാനലുകൾ ഭാവിയിൽ ധനസമ്പാദനം നടത്താം. സേവനാധിഷ്ഠിത ലക്ഷ്യങ്ങൾക്കായി മാത്രമായിരിക്കും പണം സമ്പാദിക്കുക. പശുക്കളെയോ സന്യാസിമാരെയോ സേവിക്കാൻ മാത്രമായിരിക്കും സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന പണം ചെലവാക്കുകയെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോ​ഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി സ്വദേശിയായ അഭിനവ് അറോറ തൻ്റെ മൂന്നാം വയസ്സിൽ തൻ്റെ ആത്മീയ യാത്ര ആരംഭിച്ചതായി അവകാശപ്പെടുന്നു. നേരത്തെ, അഭിനവിന് വേണ്ടി അഡ്വക്കേറ്റ് പങ്കജ് ആര്യ യൂട്യൂബർമാർക്കെതിരെ സോഷ്യൽ മീഡിയയിൽ പരി​ഹസിച്ചതിന് പരാതി നൽകിയിരുന്നു. 

click me!