മാലയിട്ട് കഴിഞ്ഞ് വരൻ എന്താണ് ഭക്ഷണമെന്ന് വധുവിനോട് ചോദിക്കുകയും വെജിറ്റേറിയൻ ഭക്ഷണമാണ് തയ്യാറാക്കിയതെന്ന് വധു പറഞ്ഞപ്പോൾ മുഖത്തടിക്കുകയും ചെയ്തെന്ന് വധുവിൻ്റെ അമ്മ മീര ശർമ്മ പറഞ്ഞു.
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും വിവാഹപ്പന്തലിൽ കൂട്ടയടി. മത്സ്യ-മാംസ വിഭവങ്ങൾ സദ്യക്ക് ഇല്ലെന്ന കാരണത്താലാണ് വരനും കൂട്ടരും വധുവിന്റെ കൂട്ടരെ മർദ്ദിച്ചത്. ദേവരിയ ജില്ലയിലാണ് സംഭവം. സംഭവത്തെ തുടർന്ന് വിവാഹം മുടങ്ങി. വരനും കുടുംബവും അഞ്ച് ലക്ഷം രൂപയും സ്വർണവും സ്ത്രീധനം വാങ്ങിയെന്നും വധുവിന്റെ കുടുംബം ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി. അഭിഷേക് ശർമ-സുഷമ എന്നിവരുടെ വിവാഹത്തിനാണ് സംഭവം നടന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാകുകയും വരനും സംഘവും വധുവിന്റെ വീട്ടിലെത്തുകയും ചെയ്തു. മാലയിടൽ ചടങ്ങിന് തയ്യാറാകുന്നതിനിടെയാണ് വരന്റെ അച്ഛൻ സുരേന്ദ്ര ശർമ്മ ഭക്ഷണ ശാലയിലെത്തിയത്. പനീറും പുലാവും പലതരം കറികളുമുണ്ടായിരുന്നെങ്കിലും മത്സ്യ-മാംസ വിഭവങ്ങൾ ഇല്ലെന്നറിഞ്ഞതോടെ ഇയാൾ പ്രകോപിതനായി.
മാലയിട്ട് കഴിഞ്ഞ് വരൻ എന്താണ് ഭക്ഷണമെന്ന് വധുവിനോട് ചോദിക്കുകയും വെജിറ്റേറിയൻ ഭക്ഷണമാണ് തയ്യാറാക്കിയതെന്ന് വധു പറഞ്ഞപ്പോൾ മുഖത്തടിക്കുകയും ചെയ്തെന്ന് വധുവിൻ്റെ അമ്മ മീര ശർമ്മ പറഞ്ഞു. പിന്നീട് കൂട്ടയടി നടന്നു. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി. നോൺ വെജ് ഇല്ലാത്തതിനാൽ വരനും ബന്ധുക്കൾക്കും അതൃപ്തിയായി. വാക്കേറ്റം കൈയാങ്കളിയിലെത്തി. വരനും ബന്ധുക്കളും വധുവിൻ്റെ കുടുംബത്തിനെ മാരകമായി മർദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു. ആറ് പേർക്കെതിരെ കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
undefined
വിവാഹം മുടങ്ങിയതോടെ വരൻ സ്ഥലം വിട്ടു. തുടർന്ന് വധുവിൻ്റെ വീട്ടുകാർ പോലീസിൽ സ്ത്രീധന പീഡന പരാതി നൽകി.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഏകദേശം 5 ലക്ഷം രൂപ സ്ത്രീധനമായി നൽകിയതായും പരാതിയിൽ പറയുന്നു.
അഭിഷേക് ശർമ്മയ്ക്ക് സ്ത്രീധനമായി കാർ വാങ്ങിയതിന് 4.5 ലക്ഷം രൂപ ഞാൻ നൽകിയിട്ടുണ്ടെന്നും ഒരു തിലകം സെറ്റും രണ്ട് സ്വർണ്ണ മോതിരങ്ങളും നൽകിയിട്ടുണ്ടെന്നും വധുവിന്റെ പിതാവിന്റെ പരാതിയിൽ പറയുന്നു.