.ആർ അശോക, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‍നാൽ എന്നിവർ തമ്മിൽ കടുത്ത മത്സരം.താൻ പ്രതിപക്ഷനേതാവാകാൻ എന്തുകൊണ്ടും യോഗ്യനെന്ന് യത്‍നാൽ.
ബംഗളൂരു: കർണാടകയിൽ പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി തർക്കം തുടരുന്നു.ആർക്ക് പദവി നൽകണമെന്ന കാര്യത്തിൽ ഇനിയും ധാരണയായില്ല.ആർ അശോക, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‍നാൽ എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നിലവിലുള്ളത്.താൻ പ്രതിപക്ഷനേതാവാകാൻ എന്തുകൊണ്ടും യോഗ്യനെന്ന് യത്‍നാൽ ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്. സഭയ്ക്ക് പുറത്ത് യെദിയൂരപ്പയാണ് പ്രതിപക്ഷനേതാവിന്‍റെ റോളിലുള്ളത്.
ഇതിനിടെ ജൂലൈ 3-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിജെപി തിരുമാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിൽ സഭാ സമ്മേളനത്തിന്‍റെ കാലയളവ് മുഴുവൻ പുറത്ത് കുത്തിയിരിക്കും.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാൽ പ്രതിഷേധത്തിന് നേതൃത്വം നൽകുക യെദിയൂരപ്പയായിരിക്കും. നടപ്പാകാത്ത അഞ്ച് ഗ്യാരന്‍റികൾ മുന്നോട്ട് വച്ച് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ 7-നാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ ആദ്യ ബജറ്റ്.
വിധാൻസൗധയിലെ 'അപശകുന'മായ തെക്കേവാതിൽ അടഞ്ഞുകിടന്നത് 20 വർഷം; ഒടുവിൽ തള്ളിത്തുറന്ന് സിദ്ധരാമയ്യ
ഇലോണ്‍ മസ്കിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍