1991ൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബ‍ജറ്റ് നാഴികക്കല്ലെന്ന് ധനമന്ത്രി, ക്രെഡിറ്റ് എടുക്കാത്ത നേതാവെന്ന് ചിദംബരം

By Web Team  |  First Published Dec 27, 2024, 12:55 AM IST

ഡോ. മൻമോഹൻ സിങിന്‍റെ ജീവിതവും പ്രവർത്തനവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായിരിക്കുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം


ദില്ലി: മൻമോഹൻ സിങ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബ‍ജറ്റ് ഒരു നാഴികക്കല്ല് ആണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും എന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു. 

ഡോ. മൻമോഹൻ സിങിന്‍റെ ജീവിതവും പ്രവർത്തനവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായിരിക്കുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം പറഞ്ഞു. വർഷങ്ങളോളം  അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹത്തേക്കാൾ വിനയാന്വിതനും ആത്മാഭിമാനമുള്ളവനുമായ ഒരാളെ കണ്ടിട്ടില്ല. തന്‍റെ ചരിത്ര നേട്ടങ്ങളിലൊന്നും ഒരിക്കലും ക്രെഡിറ്റ് അവകാശപ്പെട്ടില്ല.

Latest Videos

undefined

മൻമോഹൻ സിങ് ധനമന്ത്രിയായതിന് ശേഷം ഇന്ത്യയുടെ കഥ മാറി. ഇന്ത്യയിലെ ഇന്നത്തെ മധ്യവർഗം ഫലത്തിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ നയങ്ങളുടെ സൃഷ്ടിയായിരുന്നു. തന്‍റെ ഭരണകാലത്തുടനീളം പാവപ്പെട്ടവരോട് അദ്ദേഹത്തിന് വലിയ സഹാനുഭൂതി ഉണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ദരിദ്രരാണെന്ന വസ്തുത അദ്ദേഹം മറച്ചുവെച്ചില്ല. സർക്കാരിന്‍റെ നയങ്ങൾ പാവങ്ങൾക്ക് അനുകൂലമായിരിക്കണമെന്ന് ഓർമ്മിപ്പിച്ചുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 

നരസിംഹ റാവുവിന്‍റെ അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ; മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!