യാത്രക്കാരുടെ ശ്രദ്ധക്ക്, ഇന്ന് മുതൽ രാജ്യത്ത് യാത്രക്ക് ചെലവേറും, 1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ് നിലവില്‍

By Web Team  |  First Published Jun 3, 2024, 1:50 PM IST

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബിൽഡ്‌കോൺ ലിമിറ്റഡ് തുടങ്ങിയ ഉയർന്ന ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും. ദേശീയപാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്.  


ദില്ലി: രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ഇന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോൾ ചാർജുകൾ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായാണ് വർധനവ്. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം 1,100 ടോൾ പ്ലാസകളിലും വർധനവ് പ്രഖ്യാപിച്ച് പ്രാദേശിക പത്രങ്ങളിൽ അറിയിപ്പുകൾ നൽകി. 

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിനാൽ, തെരഞ്ഞെടുപ്പ് സമയത്ത് നിർത്തിവച്ച ഉപയോക്തൃ ഫീസ് (ടോൾ) നിരക്കുകൾ ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടോൾ ചാർജ് വർധനയും ഇന്ധന നികുതിയും ദേശീയപാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രതിപക്ഷവും യാത്രികരും വാർഷിക ചാർജ് വർധനയെ വിമർശിക്കുകയും വിലക്കയറ്റത്തിന് കാരണമാകുമെന്നും കുറ്റപ്പെടുത്തി.

Latest Videos

undefined

Read More... മോദിയോടൊപ്പം പറന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ; ഉയർന്നത് 18 ശതമാനം, ഒരു വർഷത്തെ ഏറ്റവും നിലയിൽ

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അശോക് ബിൽഡ്‌കോൺ ലിമിറ്റഡ് തുടങ്ങിയ ഉയർന്ന ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും. ദേശീയപാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്.  146,000 കിലോമീറ്ററാണ് ദേശീയപാതയുടെ മൊത്തം ദൈർഘ്യം. 2018-19 വർഷത്തിൽ 25200 കോടി രൂപയാണ് പിരിച്ചതെങ്കിൽ2022/23 സാമ്പത്തിക വർഷത്തിൽ 54000 കോടി രൂപയാണ് പിരിച്ചെടുത്തത്.  

Asianet News Live
 

tags
click me!