യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത: നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

By Web Desk  |  First Published Dec 27, 2024, 9:40 PM IST

മധ്യപ്രദേശിൽ ടിക്കറ്റിന് കാശില്ലാത്തതിനാൽ ട്രെയിനിന്റെ ചക്രങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്ന് യുവാവ് 250 കിമീ യാത്ര ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ റെയിൽവേ.


ഭോപ്പാൽ: മധ്യപ്രദേശിൽ ടിക്കറ്റിന് കാശില്ലാത്തതിനാൽ ട്രെയിനിന്റെ ചക്രങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്ന് യുവാവ് 250 കിമീ യാത്ര ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ റെയിൽവേ. യുവാവ് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ടയറിനിടയിലേക്ക് കയറിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പുറത്തുവരാൻ കൂട്ടാക്കിയില്ലെന്നും റെയിൽവേ അറിയിച്ചു.

ചക്രങ്ങളുടെ ആക്സിലിന് മുകളിൽ കിടന്ന് യാത്ര സാധ്യമല്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്നും ജബൽപൂർ വരെ 250 കിമീ യുവാവ് യാത്ര ചെയ്തെന്നായിരുന്നു വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. റിപ്പോർട്ടും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Latest Videos

click me!