മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ശരത്പവാര്‍ സീറ്റ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബരാമതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇത്തരത്തിലുള്ള വിരമിക്കൽ പ്രഖ്യാപനം.
ദില്ലി: നീണ്ട 6 പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പവാർ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ശരത്പവാര്‍ സീറ്റ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബരാമതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇത്തരത്തിലുള്ള വിരമിക്കൽ പ്രഖ്യാപനം.
നിലവിൽ രാജ്യസഭാ എംപിയായ ശരത് പവാറിന് ഇനി 18 മാസം കൂടി കാലാവധിയുണ്ട്. അതിനുശേഷം വിശ്രമ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഹ്രഹിക്കുന്നുവെന്നായിരുന്നു ബാരാമതിയിലെ പ്രവർത്തകരെ അറിയിച്ചത്. 83 കാരനായ ശരദ് പവാർ കോൺഗ്രസിന്റെ മുൻ ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്നു. 1999 ലാണ് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. 4 തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. യുപിഎ സർക്കാർ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8