രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ് നവിൻ പട്നായിക്കിന്‍റെ 'സ്വന്തം' പാണ്ഡ്യൻ,' ബിജെഡിക്കുണ്ടായ നഷ്ടത്തിൽ മാപ്പ്'

By Web Team  |  First Published Jun 9, 2024, 10:53 PM IST

തന്നെ ലക്ഷ്യമിട്ടുള്ള പ്രചരണം ബി ജെ ഡിയുടെ തോല്‍വിക്ക് കാരണമായെങ്കില്‍ ഖേദിക്കുന്നുവെന്നും ബിജു ജനതാദൾ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും പാണ്ഡ്യൻ പറഞ്ഞു


ഭുവനേശ്വർ: ബി ജെ ഡിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വിശ്വസ്തൻ വി കെ പാണ്ഡ്യൻ രംഗത്ത്. വൈകാരികമായ വീഡിയോ പുറത്തിറക്കിയാണ് പാണ്ഡ്യൻ രാജി പ്രഖ്യാപനം നടത്തിയത്. തന്നെ ലക്ഷ്യമിട്ടുള്ള പ്രചരണം ബി ജെ ഡിയുടെ തോല്‍വിക്ക് കാരണമായെങ്കില്‍ ഖേദിക്കുന്നുവെന്നും ബിജു ജനതാദൾ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും പാണ്ഡ്യൻ വീഡിയോയിലൂടെ പറഞ്ഞു. നവീൻ പട്നായിക്കിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്‍റെ ഉദ്ദേശ്യമെന്നും വി കെ പാണ്ഡ്യൻ വ്യക്തമാക്കി.

തമിഴ്നാട്ടുകാരനായ വി കെ പാണ്ഡ്യൻ ആണ് ബി ജെ ഡിയെയും മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും തെരഞ്ഞെടുപ്പിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. ബി ജെ ഡിയുടെ തോല്‍വിക്ക് പിന്നിലെ ഒരു പ്രധാനകാരണം ഇത് കൂടിയാണെന്നാണ് വിലയിരുത്തല്‍. തോൽവിക്ക് പിന്നാലെ വി കെ  പാണ്ഡ്യനെതിരെ ബി ജെ ഡി നേതാക്കൾ നവീൻ പട്നായിക്കിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു.

Latest Videos

undefined

ഇന്നലെ വി കെ പാണ്ട്യന്‍റെ ഭാര്യയും ഐ എ എസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യൻ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടത്. ഐ എ എസുകാരനായ വി കെ പാണ്ഡ്യൻ നവീൻ പട്നായിക്കിന്‍റെ വിശ്വസ്തനായതോടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്.

ഭരണഘടനക്ക് മുന്നിൽ മോദി വണങ്ങി നിൽക്കേണ്ടി വന്നതിന് കാരണം രാഹുൽ ഗാന്ധിയുടെ പ്രചാരണം; പ്രശംസിച്ച് സോണിയ, ഖർഗെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!