പൊതുമുതൽ നശിപ്പിച്ചാൽ വരുന്നത് വമ്പൻ പണി! ജാമ്യം ലഭിക്കാൻ പാടുപെടും, നിർണായക ശുപാർശകളുമായി നിയമ കമ്മീഷൻ

By Web Team  |  First Published Feb 2, 2024, 5:21 PM IST

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശകൾ സമര്‍പ്പിച്ചത്


ദില്ലി:പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കർശനമാക്കാൻ ശുപാർശകളുമായി ദേശീയ നിയമ കമ്മീഷൻ. ജാമ്യം കിട്ടണമെങ്കിൽ നശിപ്പിച്ച മുതലിന് തുല്യമായ ജാമ്യതുക കെട്ടിവെക്കണം എന്നാണ് ശുപാർശ. ഇതുൾപ്പെടുത്തിയുള്ള നിയമഭേദഗതി കേന്ദ്ര സർക്കാർ തീരുമാനിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശകൾ സമര്‍പ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ  ഭാരവാഹികളെ പ്രതികളാക്കാമെന്നും ശുപാര്‍ശയിലുണ്ട്. കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശനനിർദ്ദേശങ്ങൾ അടങ്ങുന്ന ശുപാർശ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്.

പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ നശിപ്പിച്ച വസ്തുവിൻ്റെ വിലക്ക് തത്തുല്യമായ ജാമ്യതുക നൽകണം. വില നിശ്ചയിക്കാൻ കഴിയാത്ത വസ്തുവിന് കോടതി പറയുന്ന തുകയാകും കെട്ടി വയ്ക്കേണ്ടി വരിക. 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിലെ മറ്റു വ്യവസ്ഥകളും കമ്മീഷൻ നിലനിർത്തുന്നുണ്ട്. എന്നാൽ, ഈ ബില്ലിൽ പാർലമെന്‍റ് തീരുമാനം എടുത്തിരുന്നില്ല.കേരളത്തിലടക്കം മുൻകാല ഹൈക്കോടതിവിധികളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിലും  പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെ കർശനനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശ നൽകിയത്. ക്രിമിനൽ മാനനഷ്ട നിയമത്തിൽ ഭേദഗതി ആലോചിച്ച കമ്മീഷൻ ഇതിൽ ഇപ്പോൾ മാറ്റം വേണ്ടെന്ന നിർദ്ദേശം നൽകിയതായിട്ടാണ് വിവരം.

Latest Videos

undefined

'12% പലിശ വാഗ്ദാനം ചെയ്ത് 200 കോടി തട്ടി', പൂരം ഫിൻസെർവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്

 

click me!