ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകൾ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു
ദില്ലി : റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ നടക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകൾ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു. ശനിയാഴ്ച പുലർച്ചെ അമേരിക്കയ്ക്ക് തിരിക്കുന്ന മോദി ആദ്യം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. പിന്നീട് ന്യൂയോർക്കിൽ യുഎൻ സംഘടിപ്പിക്കുന്ന ഭാവിയുടെ ഉച്ചകോടിയിലും മോദി സംസാരിക്കും. ഇന്ത്യൻ സമൂഹത്തിൻറെ സ്വീകരണ ചടങ്ങിലും മോദി പങ്കെടുക്കും.