വീണ്ടും സൗജന്യ ലാപ്‌ടോപ്പുകളെ കുറിച്ച് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്
ദില്ലി: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നൊരു വ്യാജ പ്രചാരണം കൊവിഡ് മഹാമാരിയുടെ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. കൊവിഡ് കാലത്ത് പലകുറി ഈ സന്ദേശം വൈറലായി. സമാനമായി ഇപ്പോള്‍ വീണ്ടും സൗജന്യ ലാപ്‌ടോപ്പുകളെ കുറിച്ച് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുമ്പത്തെ പോലെ വ്യാജമാണോ ഇതും.
പ്രചാരണം
undefined
'പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ് സ്‌കീം' പ്രകാരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ ലാപ്ടോപ് നല്‍കുന്നു എന്നാണ് ഒരു ഉത്തരവ് സഹിതമുള്ള പ്രചാരണം. 'ഇന്ത്യാ ഗവര്‍മെന്‍റ് തുടക്കമിട്ട പദ്ധതിയാണിത്. ഇതിനായി ഒരു വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്ലസ് 1, പ്ലസ് 2, ബിഎ എല്ലാ സെമസ്റ്ററിലേയും വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗജന്യ ലാപ്‌ടോപ്പിന് അര്‍ഹതയുണ്ട്. ഇതിനായി 2023-24 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ വെബ്‌സൈറ്റില്‍ കയറി നല്‍കാം. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കി അപേക്ഷ പൂരിപ്പിക്കണം. ലെനോവോയുടെ 8 ജിബി റാമും 256 ജിബി എസ്എസ്‌ഡിയും ഉള്ള ലാപ്‌ടോപ്പുകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇതിനായുള്ള തുക അക്കൗണ്ടിലേക്ക് എത്തും' എന്നും വിശദമാക്കിയാണ് സര്‍ക്കുലര്‍ പ്രചരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറാണിത് എന്നും ഇതിലുണ്ട്.
വസ്‌തുത
എന്നാല്‍ ഈ നോട്ടീസ് വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു സൗജന്യ ലാപ്‌ടോപ് വിതരണ പദ്ധതിയും നടപ്പാക്കിയിട്ടില്ല എന്നും പിഐബി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപുകള്‍ നല്‍കുന്നതായുള്ള സര്‍ക്കുലര്‍ വ്യാജമാണ് എന്ന് ഇതിനാല്‍ ഉറപ്പിക്കാം.
A notice is circulating on social media that claims that the Government Of India is offering free laptops to youth under the Prime Minister Free Laptop Scheme 2023
✔️The notice is
✔️No such scheme is being run by the , GOI pic.twitter.com/axwfPa0iRn
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം