ശരീരത്തിലെ മറ്റ് അവയവങ്ങളുടെ തകരാറ് സംഭവിച്ചത്. വൃക്ക, കരൾ, ശ്വാസകോശം എന്നിവ തകരാറിലായി. ബ്ലാക്ക് ഫംഗസ് ബാധയും ഇദ്ദേഹത്തെ ബാധിച്ചു.
മുംബൈ: കൊവിഡിനെതിരെയുള്ള 85 ദിവസത്തെ പോരാട്ടത്തിൽ വിജയിച്ച് മുംബൈ സ്വദേശി ഭാരത് പഞ്ചാൽ. മൂന്നുമാസത്തോട് അടുത്ത ആശുപത്രിവാസത്തിന് ശേഷം തിങ്കളാഴ്ച ഹിരാനന്ദനി ആശുപത്രിയിൽ നിന്ന് 54 കാരനായ ഭാരത് പഞ്ചാലിനെ ഡിസ്ചാർജ് ചെയ്തത്. കൊവിഡ് മാത്രമല്ല, അതിനോട് അനുബന്ധിച്ച് ബ്ലാക്ക് ഫംഗസ് ബാധയും അവയവങ്ങളുടെ തകരാറും ഇയാൾക്ക് ബാധിച്ചിരുന്നു. ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഏപ്രിൽ 8ന് ഇയാൾക്ക് പനി അനുഭവപ്പെട്ടിട്ടു. നാല് ദിവസത്തിനുള്ളിൽ ശ്വാസകോശസംബന്ധിയായ പ്രശ്നങ്ങളും അനുഭവപ്പെട്ടു തുടങ്ങി. പിന്നീട് വെന്റിലേഷനിലാക്കി. പിന്നീടാണ് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ തകരാറ് സംഭവിച്ചത്. വൃക്ക, കരൾ, ശ്വാസകോശം എന്നിവ തകരാറിലായി. ബ്ലാക്ക് ഫംഗസ് ബാധയും ഇദ്ദേഹത്തെ ബാധിച്ചു.
undefined
70 ദിവസമാണ് പഞ്ചാൽ വെന്റിലേഷനിൽ കഴിഞ്ഞത്. കൊവിഡ് രോഗികൾക്ക് സംഭവിക്കാവുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും പഞ്ചാൽ നേരിട്ടതായി ഹിരാനന്ദാനി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ പ്രതീക്ഷ കൈവിട്ട അവസ്ഥയിലായിരുന്നു. എന്നാൽ എല്ലാ രോഗാവസ്ഥകളെയും അതിജീവിച്ച് ഭാരത് പഞ്ചാൽ ജീവിതത്തിലേക്ക് തിരികെയെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.