രാജ്യത്ത് അരലക്ഷം പേര്‍ക്ക് കൂടി കൊവിഡ്, കേരളത്തില്‍ 6820, ദില്ലിയിൽ 6782, മഹാരാഷ്ട്രയിൽ 5246

By Web Team  |  First Published Nov 6, 2020, 12:11 AM IST

പശ്ചിമ ബംഗാൾ 3,948, കർണാടക 3,156, തമിഴ്നാട് 2,348 എന്നിങ്ങനെയാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ്‌ കേസുകളുടെ എണ്ണം


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 84 ലക്ഷത്തിലെത്തി. പുതിയ രോഗികളുടെ എണ്ണം അര ലക്ഷം കടന്നു. കേരളത്തില്‍ പുതുതായി 6820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോല്‍ ദില്ലിയിലിത് 6782 ആണ്. മഹാരാഷ്ട്രയിൽ 5246 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 11,277 ആളുകളാണ്. കേരളത്തില്‍ 7699 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി.

പശ്ചിമ ബംഗാൾ 3,948, കർണാടക 3,156, തമിഴ്നാട് 2,348 എന്നിങ്ങനെയാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ്‌ കേസുകളുടെ എണ്ണം. ദീപാവലി ആഘോഷങ്ങൾ മുന്നിൽകണ്ട് ദില്ലി അടക്കമുള്ള രോഗ വ്യാപനം അധികം ഉള്ള  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടിയിട്ടുണ്ട്.

Latest Videos

click me!