ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനാണ് മോദി: കെസി വേണുഗോപാൽ എംപി

By Web Team  |  First Published Dec 14, 2024, 10:10 PM IST

ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകും.


ദില്ലി: ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനായ പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാർത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാൻ ഇടയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകും.

ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ലോക്സഭയിലെ ചർച്ചകളിൽ കോൺഗ്രസിനെക്കുറിച്ചുള്ള തന്റെ പഴയ വാദമുഖങ്ങൾ വീണ്ടും കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രിക്ക് താൽപ്പര്യം. ഇന്ത്യൻ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത്.

Latest Videos

അദാനി നടത്തിയ വൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കൊന്നും മോദിക്ക് ഉത്തരമില്ല. ബിജെപി ഭരണത്തിൽ രാജ്യത്ത് നടക്കുന്ന കടുത്ത ജാതി-മത വേർതിരിവുകൾ വ്യക്തമാക്കുന്ന സംഭവങ്ങൾ സംബന്ധിച്ചൊന്നും  മോദിക്ക് മറുപടിയില്ലാത്തത് നിർഭാഗ്യകരമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം, ശോഭനവും കൂടുതൽ ഏകീകൃതവുമായ ഭാവിക്കായി ഇന്ത്യയെ നയിക്കാൻ 11 കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 75-ാം വാർഷികത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി ഇന്ത്യയുടെ ഭാവിക്കായി അനുവര്‍ത്തിക്കേണ്ട 11 നിര്‍ദേശങ്ങൾ അവതരിപ്പിച്ചത്. സമകാലികമായ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്താൻ ഇവ ഗുണം ചെയ്യുമെന്നും  അദ്ദേഹം ഓര്‍മപ്പെടുത്തി.

undefined

ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളിൽ ഊന്നി, 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്" കാഴ്ചപ്പാടും ഉൾക്കൊണ്ടുള്ളതാണ് ഈ നിര്‍ദേശങ്ങൾ. അഴിമതിയോട് സഹിഷ്ണുത കാണിക്കരുത്, രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണം, സ്ത്രീ ശാക്തീകണം വികസനത്തിലൂടെയാവണം, നിയമപാലനത്തിൽ അഭിമാനിക്കണം, അടിമത്ത മനോഭാവത്തിൻ്റെ അവശിഷ്ടങ്ങൾ പോലും ഇല്ലാതാക്കണം എന്നതടക്കം 11 പ്രമേയങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്, ഇന്ത്യയുടെ നല്ല ഭാവിക്കായി 11 കാര്യങ്ങൾ', സഭയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!