കൊവിഡ് അവലോകനം; ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി മോദി

By Web Team  |  First Published Sep 23, 2020, 12:49 PM IST

 മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. 


ദില്ലി: കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോ​ഗ്യമന്ത്രിമാരുമായും ഉന്നതതല വിർച്വൽ കൂടിക്കാഴ്ച സംഘടിപ്പിച്ച് പ്രധാനമന്ത്രി മോദി. ഏഴ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. രാജ്യത്താകെയുള്ള സജീവമായ കൊവി ഡി കേസുകളിൽ 63 ശതമാനം കേസുകളുമുള്ളത് ഈ സംസ്ഥാനങ്ങളിലാണ്. കൂടാതെ സ്ഥിരീകരിച്ച കേസുകളിൽ 65.5 ശതമാനവും മൊത്തം മരണത്തിൽ 77 ശതമാനവും ഇവിടെയാണ്. 

ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം പഞ്ചാബ്, ദില്ലി എന്നിവിടങ്ങൾ കൂടി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിൽ ഉയർന്ന് കൊവിഡ് മരണ നിരക്ക് റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബ് ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് ദേശീയ ശരാശരിയായ 8.52 നും മുകളിലാണെന്ന് പ്രസ്താവനകൾ വ്യക്തമാക്കുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സംസ്ഥാന സർക്കാരുമായും സഹകരിച്ചാണ് കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാർ നേതൃത്വം നൽകിയിരിക്കുന്നത്. 

Latest Videos

undefined

ആരോ​ഗ്യസംരക്ഷണവും  മെഡിക്കൽ സജ്ജീകരണങ്ങളും ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ സജീവമായ പിന്തുണ നൽകുന്നുണ്ട്. ആശുപത്രികളിലെ ഓക്സിജൻ ലഭ്യതയും ആരോ​ഗ്യ സംരക്ഷണ സജ്ജീകരണങ്ങളും ഉന്നതതല യോ​ഗത്തിൽ വിലയിരുത്തിയതായി പ്രസ്താവനയിൽ പറയുന്നു. പോസിറ്റീവ് കേസുകളുടെ നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ക്ലിനിക്കൽ മാനേജ്മെന്റ് എന്നിവയിൽ പിന്തുണ നൽകുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലക്കും കേന്ദ്ര സർക്കാർ മൾട്ടി ഡിസിപ്ലിനറി ടീമുകളെ നിയോ​ഗിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. 


 

click me!