ബിരുദ തല പരീക്ഷയ്ക്ക് 2 ദിവസത്തെ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്, നടപടി ചോദ്യപേപ്പർ ചോർച്ച തടയാൻ

By Web Team  |  First Published Sep 21, 2024, 11:11 AM IST

ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെയാണ് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധനം.


റാഞ്ചി: കോപ്പിയടി തടയാൻ ഇന്‍റർനെറ്റ് നിരോധനവുമായി ജാർഖണ്ഡ്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ ബിരുദ ലെവൽ പരീക്ഷക്കാണ് (ജാർഖണ്ഡ് ജനറൽ ഗ്രാജ്വേറ്റ് ലെവൽ കമ്പൈൻഡ് പരീക്ഷ - JGGLCCE). ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെയാണ് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങളെ മുൻനിർത്തിയാണ് നടപടി. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. 

പരീക്ഷ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. അതേസമയം വോയ്‌സ് കോളുകളെയും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയെയും നിയന്ത്രണം ബാധിക്കില്ല. 

Latest Videos

ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 823 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികൾ ഇന്നും നാളെയുമായി പരീക്ഷ എഴുതും.

ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!