ഔദ്യോഗിക വിവരങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പൊതുജനങ്ങളോട് പിഐബി
ദില്ലി: 50-85 വയസ് പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഒരു സ്ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ ഇത് തള്ളി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.
50നും 85നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യമന്ത്രാലയം സൗജന്യമായി ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നതായാണ് പ്രചാരണം. ആരോഗ്യ മന്ത്രാലയത്തിന്‍റെ ലോഗോ പ്രചരിക്കുന്ന കാര്‍ഡില്‍ കാണാം. എന്നാല്‍ ഈ വാദം തെറ്റാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറൻസ് നല്‍കുന്നതായി ആരോഗ്യ മന്ത്രാലയം യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നും പിഐബി ട്വീറ്റ് ചെയ്തു. ഔദ്യോഗിക വിവരങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പൊതുജനങ്ങളോട് പിഐബി നിര്‍ദേശിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് മുമ്പും രാജ്യത്ത് വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്.
दावा: स्वास्थ्य एवं परिवार कल्याण मंत्रालय 50–85 वर्ष की आयु के वरिष्ठ नागरिकों को मुफ्त स्वास्थ्य बीमा प्रदान करेगा :
❌ यह दावा है
✅ ने ऐसी कोई घोषणा नहीं की है
✅आधिकारिक जानकारी के लिए विजिट करें👉 https://t.co/iIjhazHkE4 pic.twitter.com/zwOz6XaDue
undefined
Read more: റെയില്‍വേ ട്രാക്കില്‍ നിന്ന് വന്‍ സ്വര്‍ണനാണയ ശേഖരം പിടികൂടിയതായുള്ള ചിത്രം സത്യമോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം