തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

By Web Desk  |  First Published Dec 28, 2024, 8:05 AM IST

വിനോദസഞ്ചാരികളുടെ മിനി ബസും കുറവിലങ്ങാട് സ്വദേശികളുടെ കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.


ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ  പെരിയകുളത്തിനടുത്ത് ഗാട്ട് റോഡ് ഭാഗത്തു വച്ചാണ് സംഭവം. വിനോദ സഞ്ചാരികളുടെ മിനി ബസും കുറവിലങ്ങാട് സ്വദേശികളുടെ കാറും നേർക്കു നേർ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. വേളാങ്കണ്ണിയിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു അപകടം. ബസ് റോഡിൽ തലകീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.

Latest Videos

undefined

ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു; ഇലക്ട്രീഷ്യൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

click me!