പാലിന് വില കൂട്ടിയ നടപടി; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി

By Web Team  |  First Published Jun 3, 2024, 8:49 PM IST

റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.


ദില്ലി:അമുല്‍, മദർ ഡയറി കമ്പനികളുടെ പാലിന് വില കൂട്ടിയതില്‍ മോദി സർക്കാരിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

അമുല്‍ , മദർ ഡയറി  കമ്പനികളുടെ പാലിനാണ്  ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Latest Videos


മാഹിയില്‍ പോയി മദ്യപിച്ചു, പിന്നാലെ വാക്കുതര്‍ക്കം, സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം, യുവാവ് പിടിയിൽ

ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

 

click me!