കൊവിഡ് പേടി; ദില്ലിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനം

By Web Team  |  First Published Apr 20, 2021, 9:46 AM IST

തൊഴിൽ നഷ്ടപ്പെടുന്നതും പട്ടിണിയും ഭയന്നാണ് തൊഴിലാളികളുടെ മടക്കം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെയും തിക്കും തിരക്കുമാണ്.
 


ദില്ലി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്തുനിന്ന് കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടങ്ങി. തൊഴിൽ നഷ്ടപ്പെടുന്നതും പട്ടിണിയും ഭയന്നാണ് തൊഴിലാളികളുടെ മടക്കം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെയും തിക്കും തിരക്കുമാണ്.

ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദില്ലി അതിര്‍ത്തിയായ ആനന്ദ് വിഹാര്‍, കൗശാംബി എന്നീ ബസ് സ്റ്റേഷനുകളിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലെല്ലാം തിക്കുംതിരക്കുമാണ്. ദില്ലിയിൽ കൂലി വേല ചെയ്യുന്ന തൊഴിലാളികൾ കുടുംബാംഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുകയാണ്. യുപി, ബീഹാര്‍, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. കൊവിഡിനെക്കാൾ തൊഴിലുണ്ടാകില്ല, പട്ടിണി കിടക്കേണ്ടിവരും എന്ന ആശങ്കയാണ് എല്ലാവര്‍ക്കും.

Latest Videos

അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകൾ നിര്‍ത്തില്ലെന്ന് സര്‍ക്കാരുകൾ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വേദനകൾ മുന്നിൽ കണ്ടാണ് ഉള്ള ബസുകളിൽ പിടിച്ച് എത്രയും വേഗം നാട്ടിലെത്താനുള്ള തൊഴിലാളികളുടെ ശ്രമം. 

click me!