മെട്രോ സർവ്വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി യോഗം വിളിച്ച് കേന്ദ്ര സർക്കാർ

By Web Team  |  First Published Aug 30, 2020, 11:07 AM IST

എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്ക‌ാരെല്ലാം ന‌ി‌ർബന്ധമായും മാസ്ക് ധരിക്കണമെന്നും ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്നും നി‌ർദ്ദേശമുണ്ടാകുമെന്നാണ് വിവരം. 


ദില്ലി: മെട്രോ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സ‌ർക്കാ‌ർ സെപ്റ്റംബ‌ർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര ന​ഗര വികസന മന്ത്രാലയമാണ് യോ​ഗം വിളിച്ചത്. ഏഴാം തീയതി മുതൽ ഘട്ടം ഘട്ടമായി സ‌ർവ്വീസ് പുനരാരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടം യാത്രാനുമതി സ‌ർക്കാ‌ർ ഉദ്യോ​ഗസ്ഥ‌ർക്ക് മാത്രമായിരിക്കും. 

യാത്രക്കാ‌ർക്ക് ടോക്കൺ നൽകില്ല. ഡിജിറ്റൽ പണമിടപാട് മാത്ര‌മായിരിക്കും അനുവ​ദിക്കുക. എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്ക‌ാരെല്ലാം ന‌ി‌ർബന്ധമായും മാസ്ക് ധരിക്കണമെന്നും ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്നും നി‌ർദ്ദേശമുണ്ടാകുമെന്നാണ് വിവരം. മെട്രോ സർവ്വീസുകൾ അടുത്ത മാസം 7 മുതൽ അനുവദിച്ചു കൊണ്ട് ഇന്നലെ രാത്രിയാണ് അൺലോക്ക് നാല് മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കിയത്. രാഷ്ട്രീയ സാമൂഹ്യ മത കായിക കൂട്ടായ്മകൾക്ക് ഉപാധികളോടെ അനുവാദം നൽകുമെന്നും അൺലോക്ക് നാല് മാ‌‌‌ർ​ഗനി‌ർദ്ദേശങ്ങളിൽ പറയുന്നു.

Latest Videos

തീവ്രബാധിത മേഖലകൾക്കു പുറത്ത് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിൻറെ അനുമതി വാങ്ങണമെന്നാണ് പുതിയ മാ‌‌ർ​ഗ നിർദ്ദേശം. കൊവിഡ് കേസുകൾ 35 ലക്ഷം കടക്കുമ്പോകയും പ്രതി​ദിനം രോ​ഗികളുടെ എണ്ണം വ‌ർദ്ധിക്കുകയും ചെയ്യുമ്പോഴാണ് കേന്ദ്രത്തിന്റെ കൂടുതൽ ഇളവുകൾ വരുന്നത്.

click me!