രജിസ്ട്രേഷനില്ലാത്ത ബോട്ട്, വളഞ്ഞ് പൊലീസും നാവിക സേനയും; ഗുജറാത്തിൽ നിന്ന് 700 കിലോ മെത്ത് പിടികൂടി, അറസ്റ്റ്

By Web Team  |  First Published Nov 15, 2024, 7:22 PM IST

പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ ഏകദേശം 1700 കോടി രൂപ മൂല്യമുള്ളതാണെന്ന്  എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചു.  ബോട്ടില്‍ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകൾ ഇല്ലാത്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 


അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യാണ് രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടിയത്. 
 ഗുജറാത്ത് പൊലീസും ഇന്ത്യൻ നാവികസേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് രജിസ്ട്രേഷനില്ലാത്ത ബോട്ട് കണ്ടെത്തിയത്. 

പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ ഏകദേശം 1700 കോടി രൂപ മൂല്യമുള്ളതാണെന്ന്  എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചു.  ബോട്ടില്‍ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകൾ ഇല്ലാത്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇവർ ഇറാൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്ത, എഐഎസ് ഘടിപ്പിച്ചിട്ടില്ലാത്ത ബോട്ട് മയക്കുമരുന്നും സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ഇന്ത്യൻ സമുദ്രാതിർത്തി കടക്കുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്ന്  എൻസിബി  ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓപ്പറേഷൻസ്  ഗ്യാനേശ്വർ സിംഗ് പറഞ്ഞു.

Latest Videos

undefined

കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയാനായി എൻസിബി ഹെഡ്ക്വാർട്ടേഴ്സിസിലെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എടിഎസ് ഗുജറാത്ത് പൊലീസ് എന്നിവയുടെ ഓപ്പറേഷൻസ്/ഇന്‍റിലിജൻസ് വിംഗ് ഉദ്യോഗസ്ഥരും ചേർന്ന് 'ഓപ്പറേഷൻ സാഗർ മന്തർ' എന്ന പേരിൽ പരിശോധന നടത്തി വരികയാണ്.   ഈ വര്‍ഷം തന്നെ ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി വന്‍ മയക്കുമരുന്ന് ശേഖരങ്ങളാണ് കണ്ടെത്തിയത്. ഇതുവരെ ഏകദേശം 34000 കിലോയോശം നാർക്കോട്ടിക് ഡ്രഗ്സ് പിടികൂടിയിട്ടുണ്ട്. ഈ വർഷം 3 കേസുകളിലായി 14 പാകിസ്ഥാൻ പൌരന്മാരെയും 11 റാൻ പൗരന്മാരാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Read More :  എതിരാളികൾക്ക് നെഞ്ചിടിപ്പേറും, ഇന്ത്യയുടെ 'പിനാക്ക' യുഎസ് ലോഞ്ചറിനെ വെല്ലും; വാങ്ങാൻ ഫ്രാൻസും അർമേനിയയും
 

tags
click me!