മർദനത്തിനിടെ യുവാവിന്റെ നഖം പിഴുതെടുക്കുകയും ചെയ്തു. മറ്റൊരാൾ കൂടി മർദിക്കാൻ ഒപ്പമുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നുണ്ട്.
ന്യൂഡൽഹി: വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം കണ്ട യുവാവിനെ ഗൃഹനാഥൻ ക്രൂരമായി മർദിച്ചു. പൊലീസെത്തി പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം. റിത്വിക് വർമ എന്ന 21 വയസുകാരനാണ് ക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത്.
രാവിലെ 11 മണിയോടെ വീട്ടിലെത്തിയ ഗൃഹനാഥൻ അവിടെ ഭാര്യയ്ക്കൊപ്പം ഒരു യുവാവിനെ കൂടി കണ്ടതോടെ കുപിതനാവുകയായിരുന്നു. തുടർന്ന് ഇരുവരെയും മർദിച്ചുവെന്ന് ഡൽഹി നോർത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേറിയ പറഞ്ഞു. പ്രദേശത്തെ ടെമ്പോ ഡ്രൈവറായ റിത്വികിന് ക്രൂര മർദനമേറ്റെന്ന് അദ്ദേഹത്തിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
undefined
റിത്വികിന്റെ നഖം പിഴുതെടുക്കുകയും ചെയ്തു. ശരീരത്തിന്റെ എല്ലാ ഭാഗത്തും പരിക്കുകളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. റിത്വികിന് പുറമെ ഭാര്യയ്ക്കും മർദനമേറ്റതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. റിത്വികിനെ മർദിക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം