റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ഗസ്റ്റ് ഹൗസ് ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്
കൊൽക്കത്ത: പങ്കാളിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരാണ് രാകേഷ് കുമാർ ഷായും പങ്കാളി നിക്കു കുമാരി ദുബെയും. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും കൊൽക്കത്തയിലെ ഗസ്റ്റ് ഹൗസിൽ എത്തിയത്. വൈകിട്ട് നാലരയോടെ ഗസ്റ്റ് ഹൗസിൽ ഒരു വെടിയൊച്ച മുഴങ്ങുകയായിരുന്നു. തന്‍റെ തുടയിൽ രാകേഷ് വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി.
റിസപ്ഷനിസ്റ്റുകൾ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ഗസ്റ്റ് ഹൗസ് ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിലും തുടയിലുമാണ് വെടിയേറ്റതെന്ന് ഡോക്ടർമാർ പറഞ്ഞു. ഏകദേശം ഏഴ് വർഷത്തോളമായി നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ യുവതി ആഗ്രഹിച്ചു. ഇതാണ് രാകേഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം