ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!

By Web Team  |  First Published Jul 4, 2023, 5:55 PM IST

ബലി കർമ്മങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികൾ ആടിന്‍റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു.


സുരാജ്പുർ: മൃഗബലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് തുടരുന്നതിനിടെ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു മരണ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആടിനെ ബലി നൽകിയതിന് പിന്നാലെ അതേ ആടിന്‍റെ മാംസം ഭക്ഷിക്കവേയാണ് ഛത്തീസ്ഗഡിലെ സുരാജ്പുരിൽ ഒരു അമ്പതുകാരൻ മരണപ്പെട്ടത്. ബഗർ സായി എന്ന 50 കാരനാണ് ഒരു ആടിനെ ക്ഷേത്രത്തിൽ ബലിയർപ്പിക്കാൻ തീരുമാനിച്ചത്. ബഗർ സായി, മദൻപൂർ ഗ്രാമത്തിലെ മറ്റ് നിവാസികൾക്കൊപ്പം ഞായറാഴ്ച ഖോപാധാമിലെത്തി അവിടെ ആടിനെ ബലി നൽകുകയും ചെയ്തു.

ബലി കർമ്മങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികൾ ആടിന്‍റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഇതിന് ശേഷം ബഗർ പാകം ചെയ്ത മാംസത്തിൽ നിന്ന് ആടിന്റെ കണ്ണ് എടുത്തു കഴിച്ചു. അത് വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ  ആടിന്റെ കണ്ണ് ബഗറിന്‍റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആടിന്‍റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ബഗറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

കനത്ത മഴ, പൊടുന്നനെ റോഡിന് നടുവിൽ വമ്പൻ ഗർത്തം; കാറിന്‍റെ പാതിയും കുഴിയിൽ പൂണ്ടു, രക്ഷപ്പെട്ട് ഡ്രൈവർ; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!