പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പെട്ടന്നുണ്ടായ പ്രകോപനമായിരിക്കാം ആക്രമണത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ദില്ലി: കിഴക്കന്‍ ദില്ലിയിലെ തൃലോക്പുരിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തൃലോക്പുരിയില്‍ ഒരു വീടിനടുത്താണ് മൃതശരീരം കിടന്നിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.45 ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കത്തികൊണ്ട് നിരവധി തവണകുത്തിയതിന്‍റെ പാടുകള്‍ ശരീരത്തിലുണ്ട്. കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാഴ്ചയില്‍ നാല്‍പ്പതു വയസ്സ് പ്രായം തോന്നിക്കുമെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്.
നാട്ടുകാരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പെട്ടന്നുണ്ടായ പ്രകോപനമായിരിക്കാം ആക്രമണത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം