മകന്‍റെ ജീവന്‍രക്ഷ മരുന്നിനായി 280 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി പിതാവ്

By Web Team  |  First Published Jun 1, 2021, 2:07 PM IST

വര്‍ഷങ്ങളായി തുടരുന്ന ചികിത്സ മുടക്കാതിരിക്കാനാണ് വാഹനങ്ങളൊന്നും കിട്ടാഞ്ഞപ്പോൾ സൈക്കിളിൽ പോയതെന്ന് വർക്ക്ഷോപ്പ് തൊഴിലാളിയായ ആനന്ദ് പറഞ്ഞു.


ബംഗലൂരു: മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ മരുന്നിനായി ലോക്ടൗണിൽ 280 കിലോമീറ്റര്‍ സൈക്കിളോടിച്ച് അച്ഛൻ. മൈസൂർ നരസിപുര സ്വദേശി  ആനന്ദാണ് ബാംഗ്ലൂർ ദിവസങ്ങളോളം സൈക്കിളോടിച്ചു പോയി മരുന്നുവാങ്ങി മടങ്ങിയത്. 

വര്‍ഷങ്ങളായി തുടരുന്ന ചികിത്സ മുടക്കാതിരിക്കാനാണ് വാഹനങ്ങളൊന്നും കിട്ടാഞ്ഞപ്പോൾ സൈക്കിളിൽ പോയതെന്ന് വർക്ക്ഷോപ്പ് തൊഴിലാളിയായ ആനന്ദ് പറഞ്ഞു. 18 വയസിന് മുന്‍പ് സ്ഥിരം കഴിക്കുന്ന മരുന്ന് നിര്‍ത്തിയാല്‍ കുട്ടിക്ക് എലിപ്റ്റിക്ക് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇദ്ദേഹം പറയുന്നു. ഇതിനാലാണ് ഇദ്ദേഹം ഈ സാഹസിക യാത്രയ്ക്ക് ഇറങ്ങിയത്. 

Latest Videos

കഴിഞ്ഞ പത്ത് കൊല്ലമായി ബംഗലൂരുവിലെ നിംഹാന്‍സിലെ ഡോക്ടര്‍മാരുടെ അടുത്ത് ചികില്‍സ തേടുകയാണ് ആനന്ദിന്‍റെ മകന്‍. മെയ് 23ന് സ്വന്തം നാട്ടില്‍ നിന്നും പുറപ്പെട്ട് മെയ് 26ന് പുലര്‍ച്ചെയാണ് ഇദ്ദേഹം മരുന്നുമായി തിരിച്ചെത്തിയത്. അതേ സമയം ഇത്രയും സാഹസത്തോടെയാണ് ഇദ്ദേഹം മരുന്നു വാങ്ങാന്‍ എത്തിയതെന്ന് അറിഞ്ഞ നിംഹാന്‍സിലെ ഡോക്ടര്‍ ഇദ്ദേഹത്തിനെ സാമ്പത്തികമായി സഹായിച്ചുവെന്നും ആനന്ദ് പറയുന്നു. 

click me!