'അങ്ങനെ പിന്നോട്ടില്ല, എല്ലാം നിരീക്ഷിക്കുന്നു'; സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത

By Web Team  |  First Published Jun 8, 2024, 6:26 PM IST

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും. 


ദില്ലി : കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.  സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തും. ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരും. കാകോലി ഘോഷാണ് ലോക്സഭ  ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു. ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ്  പങ്കെടുക്കില്ല.

സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി, ഒരാൾക്ക് ദാരുണാന്ത്യം

Latest Videos

undefined

 

 

click me!