വിവാദങ്ങള്‍ക്കിടെ ആനന്ദബോസ് ബംഗാളിൽ, മമത ബാനര്‍ജിയുടെ ഗുണ്ടായിസം അംഗീകരിക്കില്ലെന്ന് പ്രതികരണം 

By Web Team  |  First Published May 6, 2024, 10:01 PM IST

ആരോപണം നിഷേധിച്ച ആനന്ദബോസ് മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മമത വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുും ഗുണ്ടായിസം അംഗീകരിക്കില്ലെന്നും ആനന്ദബോസ് പറഞ്ഞു. 


ദില്ലി : വിവാദങ്ങള്‍ക്കിടെ ബംഗാളില്‍ തിരിച്ചെത്തി ഗവര്‍ണ്ണര്‍ ആനന്ദബോസ്. മമത ബാനര്‍ജിയുടെ ഗുണ്ടായിസം അംഗീകരിക്കില്ലെന്ന് ആനന്ദബോസ് പ്രതികരിച്ചു. പീഡനശേഷം ഗവര്‍ണര്‍ കേരളത്തിലേക്ക് മുങ്ങിയെന്ന പ്രചാരണം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെയാണ് ആനന്ദബോസ് തിരികെയെത്തിയത്. ആരോപണം നിഷേധിച്ച ആനന്ദബോസ് മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മമത വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുും ഗുണ്ടായിസം അംഗീകരിക്കില്ലെന്നും ആനന്ദബോസ് പറഞ്ഞു. 

ലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം ജില്ലാ സെക്രട്ടറി

Latest Videos

സര്‍ക്കാര്‍ നടപടി ആസൂത്രിതമാണെന്നാരോപിച്ച്  സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ  തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി. അതേ സമയം പരാതിക്കാരി ആനന്ദബോസിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. രണ്ട് തവണ പീഡനം നടന്നെന്നും നുണപരിശോധനക്ക് വിധേയയാകാൻ താൻ തയ്യാറാണോ പരാതിക്കാരി പറഞ്ഞു. അന്വേഷണ സംഘത്തിന്‍റെ  തുടര്‍ നോട്ടീസുകളോട്  രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

 

 

click me!